ഗ്ലോബൽ കെഎംസിസി വയനാട്; ഒരു ദേശത്തിന്റെ പ്രത്യാശ.

ജില്ലയിലെ മുഴുവൻ
മണ്ഡലം,മുൻസിപ്പൽ,പഞ്ചായത്ത് തലങ്ങളിൽ ഇതിനോടകം കമ്മിറ്റികൾ രൂപീകരിക്കപ്പെട്ട ഗ്ലോബൽ കെഎംസിസി ജില്ലയിലെ  പഞ്ചായത്തു തലങ്ങളിൽ ” കനിവിന്റെ ചിറകൊരുക്കാം ഒരുമയിൽ അണിനിരക്കാം” എന്ന ശീർഷകത്തിൽ  കാമ്പയിൻ ആചരിചരിച്ചു വരികയാണ്. കാമ്പയിനിന്റെ ഔദ്യോഗിക ഉത്ഘാടനം കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജില്ല മുസ്ലിം ലീഗ് സാരഥികളായ ജനാബ് പി പി എ കരീം,കെ കെ അഹ്‌മദ്‌ ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി അസീസ് കോറോത്തിന് ആദ്യ മെമ്പർഷിപ് നൽകി കൊടപ്പനക്കൽ വസതിയിൽ വെച്ച് നിർവഹിച്ചു. കെഎംസിസി മെമ്പർഷിപ്പുള്ള ജില്ലയിലെ മുഴുവൻ പ്രവാസികളെയും സംഘടനയുടെ ഭാഗമാക്കുക എന്നതാണ് കാമ്പയിന്റെ ഉദ്ദേശം.പ്രവാസലോകത്തെ പ്രാസ്ഥാനിക പ്രവർത്തകരെ ചേർത്തുനിർത്താനും പരസ്പരം ആശ്രയമാകാനും  നാടുമായുള്ള ബന്ധം നിലനിർത്താനും ലക്ഷ്യമിട്ടായിരുന്നു ഒരു വർഷം മുമ്പ്  ഗ്ലോബൽ കെഎംസിസി  വാട്സാപ്പ് വഴി തുടക്കം കുറിച്ചത്. പിന്നീട് എല്ലാ ജിസിസി രാജ്യങ്ങളിലേക്കും ഈ  കൂട്ടായ്മ നിര്‍ബാധം വളര്‍ന്നു.പിന്നീട് കുറേക്കൂടി വികസിച്ച ലക്ഷ്യത്തിലേക്ക് ജിസിസി ഗ്ലോബൽ കെഎംസിസി വയനാട്  വഴിമാറുകയാണുണ്ടായത്. കാലങ്ങളായി പ്രവർത്തിച്ചുവരുന്ന  അസോസിയേഷനുകള്‍,പ്രാദേശിക കൂട്ടായ്മകള്‍, രാഷ്ട്രീയ പോഷക സംഘടനകള്‍,സാംസ്‌കാരിക സംഘടനകള്‍, മതാത്മക സംഘടനകള്‍ എന്നിങ്ങനെ പല തലങ്ങളിലുള്ള കൂട്ടായ്മകളെയും വെല്ലും വിധമുള്ള പ്രവർത്തനങ്ങളാണ് ചുരുങ്ങിയ കാലയളവിൽ ഈ കമ്മിറ്റി ചെയ്തുതീർത്തിരിക്കുന്നത്. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലുള്ള ചലനാത്മകമായ ഇടപെടലുകൾക്ക് പുറമെ പ്രവാസികൾക്കും നാടിനും ഗുണകരമായ വൻ പദ്ധതികളും  ആസൂത്രണം ചെയ്തുവരികയാണ് ഗ്ലോബൽ കെഎംസിസി.
ഒരു വാട്സാപ്പ് ഗ്രൂപ്പ് ഔദ്യോഗിക സ്വഭാവത്തിലേക്ക് മാറ്റിഎടുക്കാൻ കഴിയും എന്നുകൂടി തെളിയിച്ച ഈ കൂട്ടായ്മക്ക്  ഇവയെ ചേര്‍ത്തു നിര്‍ത്തുന്ന വിപുലമായ ഏകോപന സമിതിയും കൃത്യമായ നിയമാവലിയും ഉണ്ട്.
മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയാകുന്നതോടെ അംഗങ്ങളുടെ തോതനുസരിച്ച് അഞ്ചു ലക്ഷം മുതൽ പത്ത് ലക്ഷം വരെയുള്ള സുരക്ഷാ സ്‌കീം പദ്ധതി കമ്മറ്റിയുടെ പ്രഥമ പരിഗണയിലുണ്ട്. മരണാനന്തര ധനസഹായം എന്ന പതിവ് കാഴ്ച്ചയിൽ നിന്ന് വിഭിന്നമായി ജീവിച്ചിരിക്കുമ്പോൾ തന്നെ ആവശ്യമായ സഹായങ്ങൾ നൽകി തണലാവുക എന്ന ആശയമാണ് ഗ്ലോബൽ കെഎംസിസിയുടെ വർധിത പ്രാധാന്യം വിളിച്ചോതുന്നത്. വിദ്യാഭ്യാസം,പുനരധിവാസം, വിവാഹം തുടങ്ങിയ സാദാരണ പ്രവാസികളുടെ കുടുമ്പങ്ങൾ  അഭിമുഖീകരിക്കുന്ന കഷ്ടതകൾക്ക് അറുതിവരുത്താനുള്ള നൂതന പദ്ധതികൾ അടിയന്തിര പ്രാധാന്യത്തോടെ കമ്മിറ്റി ആലോചിച്ചുവരുന്നു.
സാദാരണക്കാരായ പ്രവാസികൾ മുതൽ വ്യവസായികളും ഉദ്യോഗസ്ഥരു മടങ്ങുന്ന ഗ്ലോബൽ കെഎംസിസി സമീപ ഭാവിയിൽ വയനാട്ടിലെ പ്രാസ്ഥാനിക രംഗത്ത് ചരിത്രം കുറിക്കും എന്നതിൽ സന്ദേഹമില്ല.
വയനാട് ഗ്ലോബൽ കെഎംസിസിയുടെ  ഈ സംഘബോധം മറ്റു ദേശക്കാരെ  അതിശയിപ്പിക്കുന്ന ഘടകമായിരിക്കുകയാണ്.മിക്കവാറും പല കൂട്ടങ്ങളുടെയും അജണ്ട, കേവല ചാരിറ്റിയും സാംസ്‌കാരിക പരിപാടികളുടെ നടത്തിപ്പും മാത്രമായി ചുരുങ്ങുമ്പോൾ, സാധാരണ പ്രവാസികള്‍ക്ക് വേണ്ടി ഗുണകരമായ നടപടികള്‍ കൈക്കൊള്ളുകയാണീ കൂട്ടായ്മ. മികച്ച  പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാൻ ഹേതുവായത് കൃത്യവും വ്യക്തവുമായ നേതൃനിരയാണ്.  വ്യവസായം, സേവനം, ഉല്‍പാദനം, ചെറു കിട ഇടത്തരം സംരംഭങ്ങള്‍ എന്നീ മേഖലകാലിലേക്ക് കൂടി കൈകടത്താനുള്ള ഒരുക്കത്തിലാണ് ഈ  കൂട്ടായ്മ.ആളുകളെ ചേര്‍ത്തു നിര്‍ത്തുന്നതിലും ആത്മവിശ്വാസം പകരുന്നതിലും ഈ വയനാടൻ സംഘം മുൻപിലാണ്.

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.