പാടിച്ചിറ താന്നിമലയിൽ അഭിലാഷ് (45) ആണ് മരിച്ചത്. രണ്ടാം തിയതി ഞായറാഴ്ച രാത്രി 9 മണിയോടെ പൂതാടി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ അഭിലാഷന്റെ 13 വയസ്സുകാരൻ മകനും പരിക്കേറ്റിരുന്നു.
ഗുരുതര മായി പരിക്കേറ്റ അഭിലാഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 9 മണിക്കാണ് മരിച്ചത്.