പുതിയ നിരവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് “KSEB” ആൻഡ്രോയിഡ് ആപ്ലിക്കേഷൻ്റെ പുതിയ പതിപ്പ് പ്ലേസ്റ്റോറിൽ.

വിവരസുരക്ഷയും സൗകര്യങ്ങളും അധികമായി ഉൾച്ചേർത്താണ് ഏറെ ജനപ്രീതി നേടിയ KSEB ആപ്ലിക്കേഷൻ്റെ ഈ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിലെ പുതുമകൾ ഇങ്ങനെ…

രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം മുൻകൂട്ടി അറിയിക്കുന്ന OMS, ബിൽ വിവരങ്ങൾ അറിയിക്കുന്ന bill alert സൗകര്യങ്ങളിൽ രജിസ്റ്റർ ചെയ്യാം

പ്രൊഫൈൽ ലിങ്കിൽ നിന്ന് മീറ്റർ മാറ്റി സ്ഥാപിക്കൽ, താരിഫ് മാറ്റം തുടങ്ങിയവയ്ക്കായി നല്കിയിട്ടുള്ള അപേക്ഷയുടെ സ്ഥിതി മനസ്സിലാക്കാം

പ്രൊഫൈൽ ലിങ്കിൽ നിന്നുതന്നെ സി ഡി, അഡിഷണൽ സി ഡി, ക്യാഷ് ബാക്ക്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ, സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട്, ഫിക്സഡ് ചാർജ് റീഫണ്ട്, പണം അടയ്ക്കാനുള്ളതിൻ്റെ വിവരങ്ങൾ, പഴയ റീഡിംഗുകൾ തുടങ്ങിയവ അറിയാം.

യൂസർ ഐഡി മറന്നാൽ പുതിയത് സൃഷ്ടിക്കാം. ഉപഭോക്താവിൻ്റെ രജിസ്റ്റേഡ് ഇ മെയിൽ ഐഡി നൽകിയാൽ യൂസർ ഐഡി മൊബൈലിലും ഇ മെയിലിലും ലഭിക്കും.

ഒ ടി പി സുരക്ഷ കൂട്ടിച്ചേർത്ത ക്വിക്ക് പേ സൗകര്യം

ഒരു യൂസർ ഐഡിയിൽ മുപ്പത് കൺസൂമർ നമ്പർ വരെ ചേർക്കാനുള്ള സൗകര്യം.

മറ്റു നിരവധി വിവര സുരക്ഷാ ഫീച്ചറുകളും പുതുക്കിയ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പുതിയ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് 5 (ലോലിപോപ്) ലും ഉയർന്ന വെർഷനുകളിലും പ്രവർത്തിക്കും

പുതുതായി ഉപയോഗിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും download ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

https://play.google.com/store/apps/details?id=com.mobile.kseb

നിലവിൽ KSEB ആപ്പ് ഉപയോഗിച്ചിരുന്നവർ, ഒന്നുകിൽ update ചെയ്യുക അല്ലെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും പുതിയ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.