എൽസിസി മഞ്ഞൂറയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് തരിയോട് പ്രീമിയർ ലീഗ്u ക്രിക്കറ്റ് ടൂർണമെന്റിൽ പവർ ഹിറ്റ്റേഴ്സ് പടിഞ്ഞാറത്തറയെ പരാജയപ്പെടുത്തി ഫാൽക്കൺസ് കാവുംമന്ദം വിജയിച്ചു. വിമൻസ് പ്രിമിയർ ലീഗിൽ ഡൽഹി ടീമിന് വേണ്ടി കളിച്ച, കേരള ടീം അംഗവുമായ മിന്നു മണിയെ ആദരിച്ചു.വിജയികൾക്കുള്ള ട്രോഫികൾ പഞ്ചായത്ത് പ്രസിഡന്റ് വിജി ഷിബു, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ ഷമീം പാറക്കണ്ടി, മുൻ കേരള പ്ലയറും, കോചുമായ സോണിയ എന്നിവർ ട്രോഫികൾ കൈമാറി. ടൂർണമെന്റിലെ മികച്ച പ്ലയറും, ബൗളറുമായി ജോബി അലക്സ്നെയും, ബാറ്റിസ്മാനായി രാഹുലിനെയും, ഫീൽഡർ ആയി അരുണിനെയും, കീപ്പറായി വിപിൻ കെവിയെയും തിരഞ്ഞെടുത്തു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ