സുജയ പാര്‍വ്വതി ഇനി റിപ്പോര്‍ട്ടര്‍ ടി വി യുടെ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍

സംഘപരിവാറുകാരിയെന്ന് അവകാശപ്പെടുകയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുകയും ചെയ്തതിനെതുടര്‍ന്ന് 24 ന്യുസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ ടി വി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേറ്റു. ബി എം എസിന്റെ ഒരു പരിപാടിയില്‍ സംബന്ധിക്കവേ താന്‍ സംഘപരിവാറുകാരിയാണെന്ന് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ട്വിന്റി ഫോര്‍ ന്യുസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട് അവരെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇനിയുള്ള യാത്ര റിപ്പോര്‍ട്ടര്‍ ടി വിക്കൊപ്പം എന്ന് പറഞ്ഞു സുജയ ഫേസ് ബുക്ക് പോസ്റ്റിട്ടതോടെയാണ് പുതിയ കൂടുമാറ്റം ലോകം അറഞ്ഞിത്.

അവരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ വലിയ പ്രതിഷേധമാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്്. ട്വിന്റി ഫോര്‍ ന്യുസിന്റെ ഓഫീസിലേക്ക് ബി എം എസ് മാര്‍ച്ച് നടത്തുകവരെയുണ്ടായി. ഇതേ തുടര്‍ന്ന് മാനേജ്‌മെന്റ് ഇടപെട്ട് അവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയുമുണ്ടായി. സസ്‌പെന്‍ഷന്‍ നിര്‍ദേശം നല്‍കിയ എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുംവലിയ തോതില്‍ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.

സസ്‌പെന്‍ഷന്‍ പന്‍വലിച്ച ശേഷം അവര്‍ ചാനലില്‍ നിന്നും രാജിവയ്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടര്‍ ടി വി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേറ്റത്്. നികേഷ് കുമാര്‍ ചാനലിന്റെ തലപ്പത്ത് തുടരും എന്നാണ് വ്യക്തമാകുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മല്‍സരിക്കാന്‍ നികേഷിന് സി പി എം സീറ്റു നല്‍കുമെന്നും കേള്‍ക്കുന്നു. മീഡിയാവണ്ണില്‍ നിന്നും ഇറങ്ങിയ സ്മൃതി പരുത്തിക്കാടാണ് റിപ്പോര്‍ട്ടറിന്റെ എക്‌സിക്കുട്ടീവ് എഡി

കാർ പോർച്ചിൽ മദ്യവുംതോട്ടയും കണ്ടെത്തിയ സംഭവം:അറസ്റ്റിൽ ദുരൂഹതയെന്ന് കുടുംബം

പുൽപ്പള്ളി: മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ്റെ ഭാര്യ സിനിയും മകൻ സ്റ്റീവ് ജിയോയുമാണ് വാർത്ത സമ്മേളനത്തിൽ ദുരൂഹത ആരോപിച്ചത്. ഭർത്താ വിനെ കള്ള കേസിൽ കുടുക്കിയതാണെന്ന് ഇവർ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോൺഗ്രസിലെ ഒരു

പെരിക്കല്ലൂരില്‍ നിന്നും തോട്ടയും സ്‌ഫോടക വസ്തുക്കളും കര്‍ണാടക മദ്യവും പിടികൂടി

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ വരവൂര്‍കാനാട്ട്മലയില്‍ തങ്കച്ചന്റെ കാര്‍ ഷെഡില്‍ നിന്നാണ് കര്‍ണാടക നിര്‍മിത മദ്യവും തോട്ടകളും കണ്ടെടുത്തത്. 90 മില്ലി യുടെ 20 പാക്കറ്റ് മദ്യവും നിയമാനുസൃത രേഖകള്‍ ഇല്ലാത്ത സ്‌ഫോടക വസ്തുവായ 15 തോട്ടയുമടക്കമാണ്

മുട്ടിൽ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു

മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിക്കാൻ പരിയാരം, വാഴവറ്റ എന്നിവടങ്ങളിൽ നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും കല്ലുപാടിയിൽ ആസ്‌പിരേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനവും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി

ജില്ലാതല ഓണാഘോഷം: സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ വിപുലമായി സംഘടിപ്പിക്കും

ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലുമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 25 ന് രാവിലെ

സ്‌പോട്ട് അഡ്മിഷൻ

കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.