വയനാട്ടിൽ നിന്നും കൊല്ലം റൂറൽ എസ് പിയായി സ്ഥലം മാറിപ്പോകുന്ന ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോയ്ക്ക് വയനാട് പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യാത്രയയ്പ്പ് നൽകി. വയനാട് പ്രസ് ക്ലബ്ബിൻ്റെ ഉപഹാരം പ്രസിഡണ്ട് കെ സജീവൻ, സെക്രട്ടറി നിസാം കെ അബ്ദുല്ല എന്നിവർ ചേർന്ന് എസ്പിക്ക് കൈമാറി. ജില്ലാ പോലീസ് കാര്യാലയത്തിൽ നടന്ന പരിപാടിയിൽ ട്രഷറർ അനീഷ് എ.പി, പി ഇല്യാസ്,
ജിൻസ് തോട്ടുംകര, അർജുൻ പി.എസ്, അവനീത് ഉണ്ണി എന്നിവർ പങ്കെടുത്തു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: