ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് പോര് കുറിക്കപ്പെട്ടു, തിയതി പുറത്ത്, ആവേശത്തേരില്‍ ആരാധകര്‍

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഒക്ടോബര്‍ 5 ന് അഹമ്മദാബാദില്‍ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. ഫൈനല്‍ നവംബര്‍ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും.

ഇന്ത്യയുടെ ഉദ്ഘാടന മത്സരം ഓസ്ട്രേലിയയ്ക്കെതിരെയായിരിക്കും. മിക്കവാറും ഇത് ചെന്നൈയിലായിരിക്കും. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനലിന് തുല്യമായ മത്സരം ഒക്ടോബര്‍ 15 ഞായറാഴ്ച നടക്കും. ബിസിസിഐ ഉടന്‍ തന്നെ ഷെഡ്യൂള്‍ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെയുള്ള താല്‍ക്കാലിക ഷെഡ്യൂള്‍ പ്രകാരം അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ അവരുടെ മത്സരങ്ങള്‍ കളിക്കും. പാകിസ്ഥാന്റെ മത്സരങ്ങള്‍ക്കായി ചെന്നൈയ്ക്കൊപ്പം സൗത്ത് സോണിലാണ് ബിസിസിഐ വേദികള്‍ നല്‍കിയിട്ടുള്ളത്.

അഹമ്മദാബാദിനും ദക്ഷിണേന്ത്യയിലെ മൂന്ന് കേന്ദ്രങ്ങള്‍ക്കും പുറമെ കൊല്‍ക്കത്ത, ഡല്‍ഹി, ഇന്‍ഡോര്‍, ധര്‍മ്മശാല, ഗുവാഹത്തി, രാജ്കോട്ട്, റായ്പൂര്‍, മുംബൈ എന്നിവ നിയുക്ത വേദികളാണ്. മൊഹാലിയും നാഗ്പൂരും പട്ടികയില്‍ നിന്ന് പുറത്തായി.

മുംബൈയിലെ വാങ്കഡെ സെമിഫൈനല്‍ മത്സരത്തിന് വേദിയാകാനാണ് സാധ്യത. കേരളത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരു മത്സരം നടക്കുമെന്ന് റിപ്പോട്ടുകളുണ്ടായിരുന്നെങ്കിലും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിന് സാധ്യതയില്ല.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.