സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴിലുള്ള വിവിധ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന 25 പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പുല്‍പ്പളളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, മീനങ്ങാടി, നെന്മേനി, പൂതാടി, നൂല്‍പ്പുഴ എന്നീ പഞ്ചായത്തുകളിലേയും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലേയും പഠനമുറികളിലേക്കാണ് നിയമനം. 15,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പി.ജി, ഡിഗ്രി, പ്ലസ് ടു യോഗ്യതയുള്ളവരേയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ മേയ് 27 ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ അപേക്ഷ, ബയോ ഡാറ്റ, ജാതി, വരുമാനം, വിദ്യഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04936 221074.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ