തുടർച്ചയായി മൂന്നാം വർഷവും 100 % വിജയത്തിളക്കവുമായി പനങ്കണ്ടി എച്ച് എസ് എസ്. 79 കുട്ടികൾ പരീക്ഷ എഴുതിയതിൽ 60% പേരും ഗോത്രവിഭാഗത്തിൽപ്പെടുന്നവരാണെന്നതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. 9 പേർ ഫുൾ എ പ്ലസ് നേടി. വിദ്യാർത്ഥികളെ പിടിഎയും അധ്യാപകരും അഭിനന്ദിച്ചു.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം