കാവുംമന്ദം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി നിർവ്വഹിച്ചു. പ്രിൻസിപ്പൽ എസ് ശ്രീകല അധ്യക്ഷയായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി അജിത്ത്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ, വളണ്ടിയർ ലീഡർമാരായ മാസ്റ്റർ അർജ്ജുൻ ശിവാനന്ദ്, കുമാരി എസ് അളക തുടങ്ങിയവർ നേതൃത്വം നൽകി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ ആഗോള പദ്ധതിയായ മിഷൻ ലൈഫുമായി ബന്ധപ്പെട്ട് സുസ്ഥിര ഭക്ഷ്യ വ്യവസ്ഥ എന്ന ആശയം പ്രാവർത്തികമാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ള പദ്ധതിയാണ് മാമ്പഴക്കാലം. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ മാമ്പഴ തൈകൾ നട്ടു പിടിപ്പിക്കുകയും അതോടൊപ്പം തന്നെ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യും.

ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി.നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ