ബത്തേരി:ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കൊണ്ട് വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിക്കുന്നതിനായി തണലാകാൻ തണലേകാൻ എന്ന പേരിൽ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ വിവിധ പ്രദേശങ്ങളിൽ മരതൈ വിതരണം ചെയ്യുകയും നടുകയും ചെയ്തു. രൂപത തല ഉദ്ഘാടനം, ബത്തേരി ബൈപാസ് റോഡിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സുൽത്താൻ ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ടോം ജോസ് നിർവഹിച്ചു.കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിക്കുകയും,കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാദർ. സാന്റോ അമ്പലത്തറ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.
ബത്തേരി മേഖല പ്രസിഡന്റ് ജിൻസ് കറുത്തേടത്ത്, ബത്തേരി മേഖല, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.ബത്തേരി, മുള്ളൻകൊല്ലി, നീലഗിരി മേഖലകളിലെ സമിതി അംഗങ്ങളും,കെ.സി.വൈ.എം പ്രവർത്തകരും പങ്കെടുത്തു. അറുനൂറോളം വൃക്ഷതൈകൾ ആണ് വിതരണം ചെയ്തത്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






