ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കരുത്;ജോയിന്റ് കൗൺസിൽ

കൽപ്പറ്റ : കേരളം രാജ്യത്തിന് തന്നെ മാതൃകയായ വികസനവുമായി മുന്നോട്ട് പോകുന്ന കാലഘട്ടത്തിൽ കേരളത്തിന്റെ വികസന കുതിപ്പിന് സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാൻ ചുക്കാൻ പിടിച്ചു വരുന്നവരാണ് സർക്കാർ ജീവനക്കാർ . ആപത്ഘട്ടങ്ങളിൽ കേരള സർക്കാർ ജനങ്ങളെ കരുതലോടെ ചേർത്ത് പിടിക്കാൻ തീരുമാനിച്ചപ്പോൾ ഒരു മാസത്തെ ശമ്പളം സർക്കാരിന് നൽകി കൊണ്ടും , സർക്കാരിന് വേണ്ടി രാപകലില്ലാതെ ജനങ്ങളുടെ ക്ഷേമവും , സുരക്ഷയും ഉറപ്പു വരുത്തിയതും , വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാരാണ് . കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ സർക്കാരിന്റെ ധനസ്ഥിതിയെ ദുർബലപ്പെടുത്തുന്ന സാഹചര്യമുണ്ടെങ്കിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞ് വെക്കാൻ മാത്രം സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് നിലനിൽക്കുന്നില്ലാ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . അതു കൊണ്ട് തന്നെ ജീവനക്കാരുടെ തടഞ്ഞ് വെക്കപ്പെട്ട ഡി.എ കുടിശിക , ലീവ് സറണ്ടർ , ശമ്പള പരിഷ്കരണ കുടിശിക എന്നീ അനൂകൂല്യങ്ങൾ അടിയന്തിരമായി അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ ധർണ്ണ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ ജയപ്രകാശ് വി.സി ആവശ്യപ്പെട്ടു. സംസ്ഥാനതൊട്ടാകെ ജില്ലാ കേന്ദ്രങ്ങളിൽ ജൂൺ 22 ന് നടക്കുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായാണ് ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലയിലും ധർണ്ണ സംഘടിപ്പിച്ചത് . കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം.പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിനിൽ കുമാർ സ്വഗതവും , കേരളാ ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഡോക്ടർ സിനി , ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ ആർ.ശ്രീനു , കെ.ആര്‍ സുധാകരന്‍, റഷീദ പി.പി , ഷമീര്‍ കെ, സുജിത്ത് പി.പി , സുജിത്ത് .വി , യോഹന്നാൻ TK , ലിതിൻ ജോസഫ് എന്നിവർ സംസാരിച്ചു.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം. ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും’; അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ പ്രഖ്യാപനവുമായി മന്ത്രി

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ

‘ഓണക്കാലത്ത് ഒരു മണി അരി പോലും അധികം നൽകിയില്ല, അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട, സംസ്ഥാനം കൃത്യമായി ഇടപെട്ടു’; മുഖ്യമന്ത്രി

വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി. സബ്സിഡി ഇതര വെളിച്ചെണ്ണ 429

“പെയ്തൊഴിയാതെ” നോവൽ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

എഴുത്തുകാരി രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ “പെയ്തൊഴിയാതെ” എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പെയ്തൊഴിയാതെ എന്ന നോവലിന്റെ പുതിയ പതിപ്പ് ചുരുങ്ങിയ ചുരുങ്ങിയ കാലം കൊണ്ടാണ് പുറത്തിറങ്ങുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *