പയ്യമ്പള്ളി സെന്റ് കാതറിൻസ് സ്കൂളിലെ ലഹരിവിരുദ്ധ ദിനാചരണം മാനന്തവാടി സബ് ഇൻസ്‌പെക്ടർ സോബിൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പ്രതിജ്ഞ ചൊല്ലി. സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ക്ലാസ്സ് നയിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ്, അധ്യാപകരായ സജിൻ ജോസ്, അനൂജ സിസ്റ്റർ ജ്യോതി എന്നിവർ നേതൃത്വം നൽകി.

വിസയുണ്ടെങ്കിലും കാര്യമില്ല; പാസ്പോര്‍ട്ട് കീറിയിട്ടുണ്ടെങ്കില്‍ യാത്ര തുടരാനാവില്ല
നിങ്ങള്‍ ഒരു ദൂരയാത്ര പോവുകയാണ്. ബാഗുകള്‍ പാക്ക് ചെയ്തു, ടിക്കറ്റ് ബുക്ക് ചെയ്തു, വിസ ശരിയായി…അങ്ങനെ എല്ലാ നടപടികളും കഴിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ നിങ്ങളെ പാസ്‌പോര്‍ട്ട് ചെക്ക് ചെയ്തതിന് ശേഷം എയര്‍ലൈന്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും