ടൈറ്റന്‍ ദുരന്തം; മരണത്തിന് 48 സെക്കന്‍റ് മുമ്പ് ആ അഞ്ച് യാത്രക്കാരും തങ്ങളുടെ വിധി അറിഞ്ഞിരുന്നു !

നൂറ്റാണ്ട് മുമ്പ് മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനായി നടത്തിയ വിനോദയാത്ര ദുരന്തപര്യവസാനമായെങ്കിലും ടൈറ്റന്‍ ദുരന്തത്തെ കറുച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നേയുള്ളൂ. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം. ടൈറ്റനിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും അവരുടെ മരണത്തിന് 48 സെക്കന്‍റ് മുമ്പ് തങ്ങളെ കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് അറിവ് ലഭിച്ചിരുന്നുവെന്നാണ്. ടൈറ്റാനിക് കപ്പൽ തകർന്ന സ്ഥലത്തേക്കുള്ള പര്യവേഷണത്തിനിടെ ടൈറ്റന്‍ അന്തർവാഹിനി കടലിന്‍റെ ഉപരിതലത്തിൽ നിന്ന് 13,000 അടി താഴ്ചയിലെത്തിയിരുന്നു. ടൈറ്റാനിക് കപ്പല്‍ മുങ്ങിയ സ്ഥലത്തിന് സമീപമെത്തിയപ്പോള്‍ പ്രദേശത്ത് അനുഭവപ്പെട്ടിരുന്ന മര്‍ദ്ദം താങ്ങാനാകാതെയാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചത്. പിന്നാലെ അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.

ടൈറ്റന്‍ പൊട്ടിത്തെറിക്കുന്നതിന് 48-നും 71-ഉം സെക്കന്‍റുകള്‍ക്കിടയില്‍ തങ്ങളെ കാത്തിരിക്കുന്ന അന്ത്യത്തെ കുറിച്ച് അഞ്ച് യാത്രക്കാര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്പാനിഷ് വാർത്താ ഏജൻസിയായ NIUS-ന് നൽകിയ അഭിമുഖത്തിൽ, സ്പാനിഷ് എഞ്ചിനീയറും അണ്ടർവാട്ടർ വിദഗ്ധനുമായ ജോസ് ലൂയിസ് മാർട്ടിനാണ് തകരുന്ന സമയത്ത് അന്തര്‍വാഹിനിയിലുണ്ടായിരുന്നവരുടെ അവസാന നിമിഷങ്ങളെ കുറിച്ച് വിശദീകരിച്ചത്. അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ വിശദമായ സമരരേഖ അദ്ദേഹം വിശകലനം ചെയ്തു.

തന്‍റെ നിരീക്ഷണം അനുസരിച്ച് നിയന്ത്രിതമായി താഴെ ഇറക്കുന്നതിനിടെ അന്തര്‍വാഹിനിക്ക് വൈദ്യുത തകരാര്‍ സംഭവിച്ചു. പിന്നാലെ വാഹനത്തിലെ വൈദ്യുതി വിതരണം നഷ്ടമായി. ഇതോടെ അന്തര്‍വാഹിനിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അതിന്‍റെ സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെ വാഹനം താഴേയ്ക്ക് കുതിച്ചു. ഭാരം കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത എമർജൻസി ലിവർ പോലും ഉപയോഗശൂന്യമായത് അപകടം വേഗത്തിലാക്കി. സബ് മറൈന്‍ കൂടുതല്‍ ആഴങ്ങളിലേക്ക് നീങ്ങിയപ്പോള്‍ യാത്രക്കാരുടെ ഭാരം മൂലമുണ്ടായ അസന്തുലിതാവസ്ഥ സ്ഥിതി കൂടുതല്‍ വഷളാക്കി.” ഭയം മൂലം യാത്രക്കാരെല്ലാം പരസ്പരം തിക്കിക്കൂട്ടി. ആ സമയത്തുള്ള ഭയവും വേദനയും സങ്കല്‍പ്പിക്കുക. അതൊരു ഹൊറര്‍ സിനിമ പോലെ ആയിരുന്നിരിക്കണം’ ജോസ് ലൂയിസ് മാർട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

ഇതേതാണ്ട് 48 മുതൽ 71 സെക്കൻഡ് വരെ നീണ്ടുനിന്നു, ഇത്രയും നേരത്തിനിടെ അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരും തങ്ങളുടെ വിധിയെ കുറിച്ച് ബോധവാന്മാരായിരുന്നു. “പൂർണ്ണമായ ആ ഇരുട്ടിൽ, ആ നിമിഷങ്ങളിൽ അവർ എന്താണ് അനുഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ആശയം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്, ” മാർട്ടിൻ പറയുന്നു. ടൈറ്റൻ എന്ന വിനോദ മുങ്ങിക്കപ്പലിൽ ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗും പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദും ബ്രിട്ടീഷ് പൗരത്വമുള്ള മകൻ സുലൈമാനും 2,50,000 ഡോളർ ടിക്കറ്റിൽ യാത്രക്കാരായുണ്ടായിരുന്നു. ഇവരെ കൂടാതെ കമ്പനിയുടെ സിഇഒ, സ്റ്റോക്ക്‌ടൺ റഷ്, ഫ്രഞ്ച് അന്തർവാഹിനി ഓപ്പറേറ്റർ പോൾ-ഹെൻറി നർജിയോലെറ്റ് എന്നിവരും കപ്പലിലുണ്ടായിരുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.