മാനന്തവാടി മുനിസിപ്പാലിറ്റി പിപി യൂണിറ്റ് തല കൂടിയാലോചനാ യോഗവും ജീവനക്കാർ, ആശാ വർക്കേഴ്‌സ്, അംഗൻവാടി വർക്കേഴ്‌സ് തുടങ്ങിയവർക്കുള്ള ട്രെയിനിങ്ങും നടത്തി.
മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സികെ രത്നവല്ലി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് വി പി അധ്യക്ഷത വഹിച്ച യോഗത്തിൽ പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. ഹൈറുന്നിസ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
കൗൺസിലർമാരായ പി വി എസ് മൂസ, പി വി ജോർജ്, ആർ എം ഓ ഡോ. അർജുൻ ജോസ്, നേഴ്‌സിങ് സൂപ്രണ്ട് ത്രേസ്യ,
പി എച്ച് എൻ മേരി സി എം,ജെ പി എച്ച് എൻ മറിയു പി കെ തുടങ്ങിയവർ സംസാരിച്ചു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്