മാനന്തവാടി : ഉണർന്നെണീക്കാം ഒന്നിക്കാം അനീതിക്കെതിരെ പോരാടാം എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി സാമൂഹിക സംഗമം നടത്തി. മാനന്തവാടി ഹോട്ടൽ വയനാട് സ്ക്വയറിൽ വച്ച് നടന്ന സംഗമം വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഫൗസിയ കാരാടി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം ഇന്നിന്റെ സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് അവർ പറഞ്ഞു. ധ്രുവീകരണ രാഷ്ട്രീയം അജണ്ടയാക്കിയ ബി.ജെ.പി സർക്കാർ മണിപ്പൂരിലെ കുക്കി-മെയതയ് ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് “ഭിന്നിപ്പിച്ച് ഭരിക്കുക”യെന്ന പഴയ ബ്രിട്ടീഷ് രാജ് നടപ്പിലാക്കുകയാണെന്നും പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ജംഷീദ നൗഷാദ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സമിതി അംഗം ലസീത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം പി. ജമീല, കണ്ണൂർ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവും മുഴപ്പിലങ്ങാട് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ റെജീന ടീച്ചർ, ബബിത ശ്രീനു, സൽമ അശ്റഫ്, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ റസാഖ് സ്വാഗതവും, നജ്‌ല പറക്കൽ നന്ദിയും പറഞ്ഞു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം