സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഉറവിടമാലിന്യ സംസ്‌കരണം – 2023 പദ്ധതിയുടെ ഭാഗമായുള്ള അടുക്കള മാലിന്യ സംസ്‌കരണ ഉപാധിയായ ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, മാനേജര്‍ കെ. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, പദ്ധതി ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം