കെ.എസ്.ഇ.ബി 66 കെ.വി കണിയാമ്പറ്റ – കൂത്തുമുണ്ട – സുല്‍ത്താന്‍ ബത്തേരി ഫീഡറിലും, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ സബ്സ്റ്റേഷനുകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 66 കെ.വി സുല്‍ത്താല്‍ ബത്തേരി, 66 കെ.വി അമ്പലവയല്‍, സബ് സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം ആഗസ്റ്റ് 6 (ഞായര്‍) രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ തടസ്സപ്പെടും.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ