മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി ആഗസ്റ്റ് 25 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും കളക്ട്രേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കളക്ട്രേറ്റ്, വയനാട് എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നല്‍കാം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.