കല്‍പ്പറ്റ കൈനാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യരായവര്‍ ആഗസ്റ്റ് 16 നകം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 2023 ഏപ്രില്‍ 1 ന് 40 വയസ്സ് കവിയരുത്. യോഗ്യത സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി.ഡി.സി.എ കോഴ്സ് പാസ്സായിരിക്കണം. ഫോണ്‍: 04936 202771.

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി
കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ , സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക്