ഫ്ലയർ പദ്ധതി ഉദ്ഘാടനം

ബത്തേരി നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലയർ ( ഫ്യൂച്ചർ ലേണിംഗ് അഡ്വാൻസ്മെന്റ് ആന്റ് റിജുവനേഷൻ ഇൻ എജ്യൂക്കേഷൻ ) പദ്ധതി ഉദ്ഘാടനം ചെയ്തു. അക്കാദമിക കലാ, കായിക, അടിസ്ഥാന സൗകര്യ മേഖലകളിൽ മികവുറ്റ പ്രകടനം നടത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ സ്കൂളുകളേയും വിദ്യാർഥികളേയും പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഫ്ലയർ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും പ്രദേശിക വികസനഫണ്ടുപയോഗിച്ച് സ്കൂളുകൾക്കും ലൈബ്രറികൾക്കുമായി വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായി.ഫ്ലയറിന്റെ നേതൃത്വത്തിലാരംഭിക്കുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന്റെ ഉദ്ഘാടനം സബ് കളക്ടർ ശ്രീലക്ഷ്മി .ആർ . ഐ .എ .എസ് നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം നേടിയ സ്കൂളുകളെ നഗരസഭാ ചെയർമാൻ ടി.കെ രമേശ് ആദരിച്ചു. എം.എൽ.എ പദ്ധതിയുടെ ഭാഗമായ പരിശീലനത്തിലൂടെ നാഷണൽ മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികളെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അനുമോദിച്ചു. ഇരുപത്തൊന്ന് വിദ്യാലയങ്ങളിൽ നിന്നുള്ള പരീക്ഷയെഴുതിയ അറുപത് വിദ്യാർഥികളെയും എൻ.എം.എം.എസിൽ വിജയിപ്പിക്കാൻ കഴിഞ്ഞു. അതിൽ പതിനാറ് പേരാണ് സ്കോളർഷിപ്പിന് അർഹരായത്.

മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ , നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് , പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് , എൻ.എ അസൈനാർ , ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ , ഡയറ്റ് സീനിയർ ലക്ചറർ സജി, ബത്തേരി എ.ഇ. ഒ ജോളിയാമ്മ മാത്യു എന്നിവർ പ്രസംഗിച്ചു. വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തിയ ഡോ: സുകന്യ. കെ .എസ് , ഒളിമ്പ്യൻ ജിജോ ജോർജ് ,ആര്യമോൾ സന്തോഷ് എന്നിവരെ ആദരിച്ചു. രഞ്ജിത് വി.ടി പദ്ധതി വിശദീകരണം നടത്തി. ജി.എച്ച്.എസ് . എസ് വടുവൻചാൽ പ്രിൻസിപ്പാൾ മനോജ് കെ.വി സ്വാഗതവും ബീനാച്ചി എച്ച് എം സജി ടി.ജി. നന്ദിയും പറഞ്ഞു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.