സംസ്ഥാനത്തെ 9, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം മുഖേന അനുവദിക്കുന്ന പി.എം യശ്വസി സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ടോപ് ക്ലാസ്സ് സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലെ ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സെപ്റ്റംബര്‍ 29 ന് നടത്തുന്ന എന്‍ട്രന്‍സ് മുഖേനയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. സ്‌കൂളുകളുടെ പട്ടിക, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ലിങ്ക് എന്നിവ https://yet.nta.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ആഗസ്റ്റ് 10.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







