അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചി 24 മണിക്കൂറിനകം 3 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിംഗ് പത്തു കോടി കളക്ഷനും; തരംഗമായി ജവാൻ

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമേതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ജവാനാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംപര്‍ 7 ന് ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. ഇപ്പോഴിതാ പ്രീ- ബുക്കിങ്ങിലാണ് ജവാന്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നത്. ടിക്കറ്റ് വില്‍പ്പന ആരംഭിച്ച്‌ 24 മണിക്കൂറിനുള്ളില്‍ 3,00,454 ടിക്കറ്റുകള്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 10 കോടി നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.

സല്‍മാൻ ഖാന്റെ കിസി ക ഭായ് കിസി കി ജാൻ എന്ന ചിത്രത്തിന്റെ പ്രീ ബുക്കിങ് റെക്കോര്‍ഡും ഷാറൂഖ് ഉടൻ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.ഷാറൂഖ് ഖാൻ ചിത്രമായ പഠാന്റെ അഡ്വാൻസ് ബുക്കിങ് 32 കോടിയായിരുന്നു. അതേസമയം ആദ്യദിന കളക്ഷനിലും പഠാനെ ജവാന്‍ മറികടക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. 55 കോടിയായിരുന്നു പഠാന്‍ റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്.

ആഗോള ബോക്സ് ഓഫീസില്‍ 1050 കോടിക്ക് മുകളില്‍ ലൈഫ്ടൈം ഗ്രോസ് നേടിയാണ് പഠാന്‍ അതിന്റെ തേരോട്ടം അവസാനിപ്പിച്ചത്. ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതും ഗുണമായി. അത് ജവാനും ലഭിച്ചാല്‍ പഠാനെ തൂക്കാന്‍ എസ്‌ആര്‍കെക്ക് തന്നെ ആവും. അതേസമയം ഗദര്‍ 2 മികച്ച അഭിപ്രായവും കളക്ഷനുമായി തിയറ്ററുകള്‍ തുടരുന്നതും ബോളിവുഡിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ലക്ഷണമാണ്. ഷാറൂഖ് ഖാന്റെ മാസ് ആക്ഷൻ ചിത്രം ജവാനില്‍ വിജയ് സേതുപതി വില്ലനായി എത്തുന്നത്. നായികയായി നയൻതാര എത്തുമ്ബോള്‍ ദീപിക പദുകോണ്‍ കാമിയോ റോളിലുമുണ്ട്. യോഗി ബാബു, പ്രിയാമണി എന്നിവരാണ് മറ്റുതാരങ്ങള്‍.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.