കല്‍പ്പറ്റ: അമ്പത്തിയൊമ്പതാമത് സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വയനാട് ജില്ലാ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് മസൂദ് ക്യാപ്റ്റനും, ശ്രീജിത്ത് ശിവരാമന്‍ വൈസ് ക്യാപ്റ്റുമായ 20 അംഗ ടീമാണ് ജില്ലക്ക് വേണ്ടി കളിക്കുന്നത്. സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ വയനാടിന്റെ ആദ്യ മത്സരം സെപ്റ്റംബര്‍ 5 ന് കോട്ടയവുമായാണ്. മീനങ്ങാടിയില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലൂടെ തെരഞ്ഞെടുത്ത കളിക്കാര്‍ക്കായി ഡബ്ല്യു.എം.ഒ കോളേജ് ഗ്രൗണ്ടില്‍ പരിശീലനങ്ങള്‍ നല്‍കിയിരുന്നു. വിവിധ ടീമുകളുമായി ജില്ലാ സ്റ്റേഡിയത്തില്‍ പരിശീലനത്തിന്റെ ഭാഗമായി മത്സരങ്ങളും സംഘടിപ്പിച്ചു. തുടര്‍ന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുത്തത്. മുഹമ്മദ് സഫ്നാദ്, വിശാഖ് എം.എം, ശ്രീനാഥ് എം, അബിനാഷ്, മുഹമ്മദ് ഇജാസ്, നജീബ് പി, അരുണ്‍ ലാല്‍ എം, അജയ് പി.വി, അര്‍ജുന്‍, മിദിലാജ് സി.കെ, മുഹമ്മദ് അനസ് കെ.എം, യാഷീന്‍ മാലിക്, ഗോകുല്‍ കൃഷ്ണ സി, സഫ്നാസ്, നിഖില്‍ എന്‍.എം, വിപുല്‍ വേലായുധന്‍, മുഹമ്മദ് അര്‍ഷാദ് പി.പി, നവീന്‍ സുരേഷ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഡോ. ജംഷാദ് കെ.സി മുഖ്യപരിശീലകനും, കെ. മുനീര്‍ സഹ പരിശീലകനുമാണ്. ഫിറോസ് ബാബുവാണ് മാനേജര്‍

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







