വെള്ളമുണ്ട: സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരവം-2023 എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡണ്ട് ഹാരിസ് മണിമ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി എം.അലി, എം ശശി മാസ്റ്റർ,നിസാർ,ഷമീർ തുടങ്ങിയവർ സംസാരിച്ചു. പായസവിതരണവും, നാടൻ ഓണക്കളികളും, വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്