മാനന്തവാടി ജി.വി.എച്ച്.എസ് ലെ എൻ എസ് എസ് വിദ്യാർത്ഥികൾ “നാടറിയാം “പദ്ധതിയുടെ ഭാഗമായി കമ്പള നാട്ടിഉത്സവത്തിൽ പങ്കാളികളായി,ജൈവ കർഷകനായ ശശി വെള്ളമുണ്ടയുടെ പാടശേഖരത്തിലാണ് നടത്തിയത്.അറുപതോളം ഹയർസെക്കൻഡറി വിദ്യാർത്ഥികൾ പങ്കെടുത്തു. ശശിയേ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ചു. വെള്ളമുണ്ട അസിസ്റ്റന്റ് കൃഷി ഓഫീസ്സർ റിങ്കു വിദ്യാർത്ഥികളുമായി സംവദിച്ചു. ലീഡർമാരായ അഭിനന്ദ് എസ് ദേവ്, അനഘ, ആവണികൃഷ്ണ, പ്രോഗ്രാം ഓഫീസ്സർ മുബീന ടീച്ചർ എന്നിവർ നേതൃത്വം നൽകി

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







