കാവുംമന്ദം: കാലിക്കുനി ഇർഷാദുൽ ഇസ്ലാം മഹല്ല് കമ്മിറ്റി,സ്വാഗതസംഘം കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദുന്നബിക്ക് തുടക്കമായി മഹല്ല് കാരണവർ എം പി മൊയ്തീൻ ഹാജി പതാക ഉയർത്തി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഇന്ന് അബ്ദുൽ അസീസ് ഫൈസി പേരാമ്പ്ര പ്രഭാഷണം നടത്തും. മഹല്ല് ഖത്തീബ് റാഷിദ് വാഫി, മഹല്ല് പ്രസിഡണ്ട് മുസ്തഫ പുള്ളാട്ട്, സെക്രട്ടറി ടി സുലൈമാൻ, ട്രഷറർ ഇസ്ഹാഖ്,മുഹമ്മദലി വഹബി, സ്വാഗത സംഘം ചെയർമാൻ ജലാൽ കൺവീനർ ജൗഹർ, റിയാസ് എന്നിവർ പങ്കെടുത്തു .

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും