ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദലാത്തില്‍ ഒക്ടോബര്‍ 12 വരെ അപേക്ഷ നല്‍കാം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകള്‍ക്ക് കീഴില്‍ വരുന്ന എല്ലാ വില്ലേജുകളിലെയും പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനുള്ള പ്രത്യേക അദാലത്താണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍ എന്നിവ ഒഴികെയുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ പരിഗണിക്കും. എഴുതി തയ്യാറാക്കിയ അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. അദാലത്ത് തീയതി പിന്നീട് അറിയിക്കും.

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി