മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളും സംവദിക്കുന്ന ബഹുജനസദസ്സ് ജില്ലയില്‍ ജനപങ്കാളിത്തത്തോടുകൂടി നടത്താന്‍ കളക്‌ട്രേറ്റില്‍ ഒ.ആര്‍.കേളു എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ കണ്‍വീനറായിട്ടുള്ള ജില്ലാ തല സംഘാടകസമിതി രൂപീകരിച്ചു. മണ്ഡലാടിസ്ഥാനത്തിലുള്ള സംഘാടകസമിതിയോഗങ്ങള്‍ ഒക്‌ടോബര്‍ 18 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിര്‍ദ്ദേശം നല്‍കി. ഒക്‌ടോബര്‍ 16 ന് രാവിലെ 10.30 ന് മാനന്തവാടി നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണവും 17 ന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണവും 18 ന് രാവിലെ 10.30 കല്‍പ്പറ്റ നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണവും നടക്കും. ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, എ.ഡി.എം എന്‍.ഐ.ഷാജു, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ഡെപ്യൂട്ടികളക്ടര്‍ എ.അജീഷ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







