ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ അഗ്നി രക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ മോക്ഡ്രില്‍ ശ്രദ്ധേയമായി. ഉരുള്‍ പൊട്ടല്‍ മലവെള്ളപ്പാച്ചില്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെട്ടവരെ എങ്ങനെ സുരക്ഷിത സ്ഥലത്ത് എത്തിക്കാം, മലയിടുക്കുകളിലും വലിയ മരങ്ങള്‍ക്കു മുകളിലും കുടുങ്ങിക്കിടക്കുന്നവരെയും ബഹുനില കെട്ടിടങ്ങളിലുണ്ടാവുന്ന തീപ്പിടത്തങ്ങളില്‍ അകപ്പെട്ടു പോകുന്നവരെയും എങ്ങനെ രക്ഷിക്കാം തുടങ്ങിയ വിഷയങ്ങളിലായിരുന്നു മോക്ഡ്രില്‍. വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ റോപ്പ് റെസ്‌ക്യു, ബര്‍മാ ബ്രിഡ്ജ്, റോപ്പ് ക്ലൈമ്പിംഗ്, റോപ്പ് ലാഡര്‍ ജംപിങ് ആന്‍സര്‍, ഹോറിസോണ്ടല്‍ റിവര്‍ റെസ്‌ക്യൂ തുടങ്ങിയ രക്ഷാ പ്രവര്‍ത്തന മാര്‍ഗങ്ങളും മോക്ഡ്രില്ലില്‍ ഉള്‍പ്പെടുത്തി.

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി
4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി