ദുരന്തനിവാരണം എല്ലാ കോളേജുകളിലേക്കും കോളേജ് ഡി.എം ക്ലബുകള്‍ക്ക് ജില്ലയില്‍ തുടക്കം

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്ത ലഘൂകരണ പദ്ധതികളിലൊന്നായ ദുരന്ത നിവാരണ ക്ലബ് ഇനി നാടിന് മാതൃകയാകും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളേജുകളില്‍ ദുരന്ത നിവാരണ ക്ലബ് രൂപീകരിച്ചു. ഒരു കോളേജില്‍ 100 കുട്ടികള്‍ വരെയാണ് ഡി.എം.ക്ലബ്ബില്‍ ഉള്‍പ്പെടുക. 37 കോളേജുകളില്‍ നിന്നായി 74 ചാര്‍ജ് ഓഫീസര്‍മാരും 3000 ത്തോളം വിദ്യാര്‍ത്ഥികളും ക്ലബിന്റെ ഭാഗമായി. ദുരന്ത നിവാരണത്തെപ്പറ്റി പ്രാഥമികവും ശാസ്ത്രീയവുമായ അറിവ് നേടുക, ദുരന്ത സാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക തുടങ്ങി ദുരന്ത പ്രതികരണ ക്ഷമതയുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ക്ലബ്ബില്‍ നിന്നുള്ള പ്രവൃത്തി പരിചയം കുട്ടികളെ മാനസികമായും, ശാരീരിരകമായും ശാക്തീകരിക്കും. ഡി.എം ക്ലബ്ബില്‍ പങ്കാളിത്തമുള്ള കുട്ടികള്‍ക്ക് വിദഗ്ദ പരിശീലനം ലഭിക്കുന്നതിനാല്‍ ദുരന്ത സമയത്തും അല്ലാത്തപ്പോഴും കര്‍മ്മധീരരായി പ്രവര്‍ത്തിക്കാന്‍ കുട്ടികളെ മാനസികമായും ശാരീരികമായും തയ്യാറാക്കാനും ഡി.എം.ക്ലബ്ബുകള്‍ക്ക് കഴിയും. പ്രത്യേക ഗൈഡ്, പാഠ്യഭാഗങ്ങള്‍, ചാര്‍ജ് ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം, ക്ലബ് എങ്ങനെ പ്രവര്‍ത്തിക്കും തുടങ്ങി വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപുസ്തകം വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ദുരന്തനിവാരണ ക്ലബുകള്‍ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് ഇടം പിടിച്ചിരുന്നു.

സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഒട്ടും സൈലന്റല്ല; അവഗണിക്കരുത് ഇവയൊന്നും

മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷന്‍ അല്ലെങ്കില്‍ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത് നമ്മള്‍ അറിയാതെയാണ്. നെഞ്ചുവേദനയില്ല, അപ്രതീക്ഷിതമായി തളര്‍ന്ന് വീഴില്ല.. സ്ഥിരമായി ഇസിജി എടുത്താലും അത് മനസിലാക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. സൈലന്റ് അറ്റാക്കിന്റെ ആരംഭത്തില്‍ തന്നെ

പ്രമേഹ ബാധിതര്‍ ജാഗ്രതൈ; കൃത്രിമ മധുരവും സേഫല്ല ഗയ്‌സ്

പ്രമേഹ ബാധിതര്‍ കഴിക്കുന്ന ഡയറ്റ് സോഡ സുരക്ഷിതമല്ലെന്ന് പഠനം. ഡയറ്റ് സോഡ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം 38 ശതമാനം വരെ ഉയരുന്നതിന് കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല, ആര്‍എംഐടി സര്‍വകലാശാല,

അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെ പുതിയ ആശയം; സ്കൂളിലെ ബാക്ക് ബെഞ്ച് ഒഴിവാക്കണം, പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂളിലെ ബാക്ക് ബെഞ്ച് സങ്കൽപ്പം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്നും മന്ത്രി. ഇക്കാര്യത്തിൽ വിദഗ്ദ സമിതിയെ നിയോഗിക്കും. നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവധിക്കാല

അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്; ഒന്നാം ക്ലാസിലെ പ്രവേശന പരീക്ഷ നിയമലംഘനമെന്ന് മന്ത്രി

മലപ്പുറം: സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സിലബസ് ഏകീകരിക്കാൻ സർക്കാർ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസിലെ കുട്ടിക്ക്

എല്ലുകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ

എല്ലുകളെ ബാധിക്കുന്ന ശീലങ്ങൾ എല്ലുകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ. എല്ലുകളുടെ ആരോ​ഗ്യം പ്രധാനം ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലവും പ്രധാനമാണ്. എല്ലുകളുടേയും പേശികളുടേയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ

ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ വീണ്ടും കൂട്ടുമെന്ന ഭീഷണി; മലക്കം മറിഞ്ഞ് ട്രംപ്, ‘കൂടുതൽ തീരുവ ഇപ്പോഴില്ല’

ഇന്ത്യയ്ക്ക് കൂടുതൽ തീരുവ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇപ്പോഴില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനമെന്ന് ട്രംപ് അറിയിച്ചു. ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ നീക്കത്തെ റഷ്യ അപലപിച്ചിരുന്നു. റഷ്യയിൽ നിന്ന് യുഎസ് രാസവളം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.