കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അവ കൈകാര്യം ചെയ്യുന്നതിന് കമ്മറ്റികള്‍ രൂപീകരിക്കുന്നതിന് രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനങ്ങളോട് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന ടാസ്ക് ഫോഴ്സും രൂപീകരിക്കാനാണ് നിര്‍ദ്ദേശം.
സര്‍ക്കാരിന്റെ കീഴിലുള്ള ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും സജീവമായ ഇടപെടല്‍ ഈ സ്റ്റിയറിങ് കമ്മറ്റികള്‍ ഉറപ്പാക്കണം. ഇതുവഴി കോവിഡ് വാക്സിന്‍ വിതരണത്തിന് സംസ്ഥാനങ്ങളെ കൂടി സജ്ജമാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലഷ്യം. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയാണ് എല്ല വകുപ്പുകളുടേയും സജീവമായ ഇടപെടലും നിയന്ത്രണവും ഏകോപനവും ഉറപ്പാക്കുക.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്