ബൈക്കിന് പുറകില്‍ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് മരണപെട്ടു.വടകര മടപ്പള്ളി സ്വദേശി രവിയുടെ മകന് അനുരൂപ് (29) ആണ് മരിച്ചത്.
കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന അനുരൂപിന്റെ ബൈക്കിന്റെ പുറകില്‍ വന്ന ഗുഡ്സ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ലക്കിടി ഉപവന്‍ റിസോര്‍ട്ടിന് സമീപം രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം നടന്നത്.
തുടര്‍ന്ന് ഇയാളെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.