ട്രാഫിക് നിയമം തെറ്റിച്ചത് 77 തവണ, പിഴ 42,500 രൂപ; സ്‌കൂട്ടര്‍ ഉപേക്ഷിക്കാന്‍ ഉടമ.

ബെംഗളൂരു: വളരെയധികം തിരക്കുള്ള ബെംഗളൂരു പോലെയൊരു നഗരത്തില്‍ അരുണ്‍ കുമാറും അദ്ദേഹത്തിന്റെ സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറും ആരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ വഴിയില്ല. ഗതാഗതനിയമം ലംഘിച്ചതിന് വെള്ളിയാഴ്ച മടിവാല ട്രാഫിക് പോലീസ് അരുണ്‍ കുമാറിനെ തടഞ്ഞു നിര്‍ത്തിയതോടെ സംഗതിയാകെ മാറി. അരുണ്‍ കുമാറിന് പോലീസ് നല്‍കിയത് രണ്ട് മീറ്ററോളം നീളമുള്ള രണ്ട് കൊല്ലത്തെ പിഴയുടെ കണക്ക്.

ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാരന്‍, ഉറപ്പിക്കാത്ത നമ്പര്‍ പ്ലേറ്റ്…തുടങ്ങി ഓരോന്നായി പിഴയിട്ടു തുടങ്ങിയ പോലീസിന്റെ മുന്നില്‍ തെളിഞ്ഞത് 77 ഓളം ഗതാഗത നിയമലംഘനങ്ങള്‍. ട്രാഫിക്‌ സിഗ്നല്‍ തെറ്റിക്കലും ട്രിപ്പിളടിക്കലുമായിരുന്നു അധികവും. രണ്ട് കൊല്ലത്തെ പിഴയായി 42,500 രൂപ മൊത്തം പിഴത്തുക അരുണ്‍കുമാറിന് പോലീസ് എഴുതി നല്‍കി.

ഇത്രയും നീണ്ട കണക്കോ വലിയ പിഴത്തുകയോ ഒന്നും കണ്ട് അരുണ്‍കുമാര്‍ കുലുങ്ങിയില്ല. വിറ്റാല്‍ 30,000 രൂപ പോലും കിട്ടാത്ത വെറുമൊരു സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറിന് ഫൈന്‍ അടയ്ക്കുന്നതില്‍ ഒരര്‍ഥവുമില്ലെന്നായി അരുണ്‍ കുമാർ.

പോലീസ് വിട്ടില്ല, സബ് ഇന്‍സ്‌പെക്ടര്‍ ശിവരാജ് കുമാര്‍ അംഗാദിയും സംഘവും വാഹനം പിടിച്ചെടുത്തു. പിഴയടക്കാനുള്ള നോട്ടിസയക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ സ്‌കൂട്ടര്‍ ലേലത്തില്‍ വില്‍ക്കുമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. ട്രാഫിക് നിയമം തെറ്റിച്ചതിന് പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.