മാനന്തവാടി:കണ്ണൂർ സർവകലാശാലയിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ നവ്യ ഗോപാൽ. മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ റിസർച്ച് ഗൈഡായ ഡോ. എ. ആർ. സുധാ ദേവിയുടെ കീഴിലായിരുന്നു ഗവേഷണം.
‘ശുദ്ധജല ഞണ്ടുകളുടെ വളർച്ചയും പ്രജനനവും’ എന്നതായിരുന്നു വിഷയം. മാനന്തവാടി മുല്ലപ്പള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെയും പ്രസന്നയുടെയും മകളും ചൂട്ടക്കടവിലെ പുത്തൻപുരയിൽ പ്രജിത്തിന്റെ ഭാര്യയുമാണ്.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്
എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,







