ശനിയാഴ്ച രാത്രി 7.45 മുതലാണ് പയ്യമ്പള്ളി പടമലയിൽ നിന്നും അലീന എന്ന പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ ശനിയാഴ്ച രാത്രി തന്നെ പോലീസിന് പരാതി നൽകി. കുട്ടി ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ശേഷം റോഡിലൂടെ നടന്ന് പോകുന്നത് അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിലോ ബന്ധുക്കളെയോ അറിയിക്കണമെന്ന് കാണിച്ച് പോലീസ് അറിയിപ്പ് നൽകിയിരുന്നു. തുടർന്ന് തിരച്ചിൽ നടക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീടിനടുത്ത് വെച്ച് തന്നെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.