തേറ്റമല ഗവ.ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.വിജയൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുൾ നാസർ കൂത്തുപറമ്പൻ, ഹെഡ് മാസ്റ്റർ മനോജ് മാത്യു, സന്തോഷ് മാസ്റ്റർ, ഷാന്റി എം.സി, രമാദേവി തുടങ്ങിയവർ പങ്കെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.