ചെലവ് ചുരുക്കി വിദേശയാത്ര; ‘പോക്കറ്റ് കാലിയാകാതെ’ ഫാമിലി ട്രിപ്പ്, ഗ്രൂപ്പ് വിസ സൗകര്യവുമായി ഈ ഗള്‍ഫ് നാട്

അബുദാബി: കുടുംബത്തോടൊപ്പം യുഎഇ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചെലവ് ചുരുക്കി യാത്ര ചെയ്യാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഫാമിലി ഗ്രൂപ്പ് ടൂറിസ്റ്റ് വിസ വഴിയാണ് ആനുകൂല്യം ലഭിക്കുക.

കുടുംബത്തോടൊപ്പം യുഎഇ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഫാമിലി ഗ്രൂപ്പ് വിസിറ്റ് വിസക്ക് അപേക്ഷിക്കാം. കുട്ടികള്‍ക്ക് വിസ സൗജന്യമായി ലഭിക്കും. ഈ പദ്ധതി വഴി 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് വിസ സൗജന്യമായി ലഭിക്കുക. എന്നാല്‍ മാതാപിതാക്കള്‍ക്ക് വിസയ്ക്ക് സാധാരണ നിരക്ക് ബാധകമാണെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത് മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. കുട്ടികള്‍ തനിച്ചോ മറ്റുള്ളവരോടൊപ്പമോ വരുമ്പോള്‍ ഈ ആനുകൂല്യം ലഭിക്കില്ല. യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി മാത്രമാണ് ഓഫര്‍ ലഭിക്കുക.

മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും സൗജന്യ വിസ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 30 അല്ലെങ്കില്‍ 60 ദിവസമാണ് രാജ്യത്ത് താമസിക്കാനാകുക. രാജ്യത്തിനകത്ത് തങ്ങിക്കൊണ്ട് തന്നെ ഈ കാലയളവ് നീട്ടാനുമാകും.

എങ്ങനെ അപേക്ഷിക്കാം

യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ കോപ്പി, ഫോട്ടോസ് എന്നിവ ട്രാവല്‍ ഏജന്‍സിയില്‍ നല്‍കുക.

ഫീസ് അടയ്ക്കുക. കുട്ടികള്‍ക്ക് വിസ സൗജന്യമാണെങ്കിലും ട്രാവല്‍ ഏജന്റ് സര്‍വീസ് നിരക്കും ഇന്‍ഷുറന്‍സ് ഫീസും ബാധകമാണ്.

ഏജന്‍സി വിസ നടപടികള്‍ ആരംഭിക്കും.

ഒന്നോ രണ്ടോ ദിവസത്തിലാണ് സാധാരണയായി വിസ ലഭിക്കുക.

മാതാപിതാക്കളുടെ വിസ ഫീസും കുട്ടികളുടെ സര്‍വീസ് ചാര്‍ജും ട്രാവല്‍ ഏജന്‍സിയെ ആശ്രയിച്ചിരിക്കും. നിരക്കുകളില്‍ മാറ്റമുണ്ടാകും.മാതാപിതാക്കള്‍ക്ക് 30 ദിവസത്തെ വിസയ്ക്ക 350 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെ ചെലവ് വരും. കുട്ടികളുടെ സര്‍വീസ് ചാര്‍ജും ഇന്‍ഷുറന്‍സും 80 ദിര്‍ഹത്തിനും 120 ദിര്‍ഹത്തിനും ഇടയിലാണ്. 60 ദിവസത്തെ വിസയ്ക്ക് 500 ദിര്‍ഹം മുതല്‍ 650 ദിര്‍ഹം വരെയാണ് ചെലവ്. സര്‍വീസ് ചാര്‍ജും ഇന്‍ഷുറന്‍സും കൂടി 130 ദിര്‍ഹം മുതല്‍ 170 ദിര്‍ഹം വരെയാകാം.

വിസ കാലാവധി കഴിയുന്നതിന് മുമ്പ് വേണമങ്കില്‍ കാലയളവ് നീട്ടുന്നതിന് അപേക്ഷിക്കാം. പരമാവധി 120 ദിവസത്തേയ്ക്ക് നീട്ടാം. എന്നാല്‍ കാലാവധി നീട്ടുമ്പോള്‍ കുട്ടികള്‍ക്ക് സൗജന്യ വിസ ലഭിക്കില്ല. വിശദ വിവരങ്ങളും ആവശ്യമായ രേഖകളും https://smart.gdrfad.gov.ae എന്ന ജിഡിഎഫ് ആർഎ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അറിയാം.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ

എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.

കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു . യൂണിറ്റിലെ 50 വിദ്യാർത്ഥികൾക്കുള്ള യൂണിഫോമാണ് വിതരണം ചെയ്തത് . പ്രിൻസിപ്പൽ

ഇൻസ്റ്റഗ്രാമിൽ പ്രായം കള്ളം പറയുന്നവർ സൂക്ഷിക്കുക! എഐ വച്ച് കുടുക്കാൻ മെറ്റ

വ്യാജ പ്രായം നൽകി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം കൂടുതൽ സുരക്ഷിതമാക്കാൻ മാതൃ കമ്പനിയായ മെറ്റ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ യഥാർഥ പ്രായം

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.