തരിയോട് :കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കയി ഉണർവ് കലാലയ ജ്യോതി പദ്ധതിയുടെ ഭാഗമായി പോക്സോ,സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി. അഡ്വ: കുഞ്ഞായിഷ പി (കേരള വനിത കമ്മീഷൻ അംഗം ) ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറത്തറ എസ്എച്ഒ ബിജു ആർ ക്ലാസ് നയിച്ചു.ഹെഡ് മാസ്റ്റർ ജോബി മാനുവൽ, സിനി പി.വി, ജയ.പി മാത്യു എന്നിവർ സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.