പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലന കോഴ്സുകളായ മെഡിക്കല്‍/എഞ്ചിനീയറിംഗ്എന്‍ട്രന്‍സ്, ബാങ്കിംഗ് സര്‍വ്വീസ്, സിവില്‍ സര്‍വ്വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി, നെറ്റ്/ജെ.ആര്‍.എഫ് എന്നിവയ്ക്ക് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. എംപാനല്‍ ചെയ്തിട്ടുള്ള പ്രസ്തുത പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. നവംബര്‍ 30 വരെ അപേക്ഷിക്കാം. വിജ്ഞാപനവും എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടികയും www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. ഫോണ്‍ 0495 2377786

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.