ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് പൂക്കോട് കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയും അമൂലും സംയുക്തമായി സംസ്ഥാന തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്ഷീര ഭക്ഷ്യ മേഖല ആസ്പദമാക്കി നവംബര്‍ 30 ന് പൂക്കോട് ക്യാമ്പസില്‍ നടക്കുന്ന മത്സരത്തില്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന ടീമായാണ് പങ്കെടുക്കേണ്ടത്. താല്‍പര്യമുള്ളവര്‍ https://forms.gle/QpNiNWDznkv5nEG56 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:9207429765.

സൗജന്യ ഫാഷൻ ഡിസൈനിംഗ് പരിശീലനം
കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലെ ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ (ആരി വർക്ക്, ഫാബ്രിക് പെയിന്റിംഗ്, എംബ്രോയിഡറി വർക്ക്) സൗജന്യ പരിശീലനം നല്‍കുന്നു. ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18നും