യാത്രക്കാരുടെ ശ്രദ്ധക്ക്; താമസ, സന്ദര്‍ശക വിസാ നടപടികള്‍ ലളിതമാക്കി ഖത്തര്‍

ദോഹ: താമസ, സന്ദര്‍ശക വിസകളില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പുതിയ മാനദണ്ഡങ്ങളും വ്യവസ്ഥകളും പ്രാബല്യത്തിലായി. നടപടികള്‍ എളുപ്പമാക്കി കൊണ്ടുള്ള നിബന്ധനകളാണ് പ്രസിദ്ധീകരിച്ചത്.

ഫാമിലി, റെസിഡന്‍സി, സന്ദര്‍ശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകന്റെ ആണ്‍മക്കള്‍ക്ക് 25 വയസ്സില്‍ കൂടാന്‍ പാടില്ല. പെണ്‍മക്കള്‍ അവിവാഹിതരായിരിക്കണം. ആറിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള മക്കള്‍ ഖത്തറിലോ, രാജ്യത്തിന് പുറത്തോ വിദ്യാഭ്യാസം നല്‍കുന്നതായി സാക്ഷ്യപ്പെടുത്തണം. ഖത്തറിന് പുറത്തെ സ്‌കൂളിലാണ് പഠിക്കുന്നതെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം മുഖേന സ്‌കൂള് പ്രവേശനത്തിന്റെ തെളിവ് ഹാജരാക്കണം.

കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞത് 10,000 റിയാല്‍ ശമ്പളക്കാരാകണം. സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ടെക്നികൽ, സ്പെഷ്യലൈസ്ഡ് വിഭാഗം (തൊഴിലാളികൾ അല്ലാത്തവർ)പ്രഫഷണലുകൾക്കാണ് കുടുംബ വിസക്ക് അപേക്ഷിക്കാൻ കഴിയുക. 10,000 റിയാലിൽ കുറയാത്ത ശമ്പളം വേണം. 6,000 റിയാൽ ശമ്പളമുള്ളവരാണെങ്കിൽ കമ്പനിയുടെ കീഴിൽ കുടുംബത്തിനുള്ള താമസസൗകര്യം ഉണ്ടായിരിക്കണം. കുടുംബ വീസ സംബന്ധിച്ച് തൊഴിൽ കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകണം.

തൊഴിലാളി ഇതര വിഭാഗക്കാരായ റെസിഡൻറിന് കുടുംബ സന്ദർശക വിസക്ക് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 5000 റിയാൽ മാസ ശമ്പളക്കാരായിരിക്കണം. അപേക്ഷകന്റെ ഏറ്റവും അടുത്ത ബന്ധു ആയിരിക്കണം.∙സന്ദർശകർക്ക് പ്രായപരിധിയില്ല. ഖത്തറിൽ താമസിക്കുന്ന കാലം മുഴുവനും സന്ദർശകർക്ക് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കണം. മെട്രഷ് വഴി അപേക്ഷ സമർപ്പിക്കുേമ്പാൾ കാണുന്ന പട്ടികയിലെ ബന്ധുക്കൾക്കായിരിക്കും സന്ദർശക വിസ അനുവദിക്കുന്നത്. ഖത്തറിൽ നിൽക്കുന്നത് വരെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം

നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്

കെ പി സി സി സംസ്ക്കാര സാഹിതി ഓണക്കോടി നൽകി.

മേപ്പാടി: കെ പി സി സി സംസ്ക്കാര സാഹിതി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതിയിൽ അംഗങ്ങളായി ചേർന്ന 12 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്തു.ചെയർമാൻ എൻ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക്

സീറ്റൊഴിവ്

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്

ഗസ്റ്റ് അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷൻ സെന്ററിലേക്ക് പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വൽ ആര്‍ട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. വിദ്യാഭ്യാസ

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബർ 12 ന് സുല്‍ത്താന്‍ ബത്തേരിയിലും സെപ്റ്റംബർ 20 ന് മാനന്തവാടി കുടുംബ കോടതികളിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ

മൾട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവും അഭികാമ്യം. സെപ്റ്റംബര്‍ പത്ത് രാവിലെ 10 മണിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *