പനമരം: പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 2023-24 അധ്യായന വർഷത്തിൽ നടപ്പാക്കേണ്ട ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പഠന പോഷണ പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ സുബൈർ K T അധ്യക്ഷനായ ചടങ്ങിൽ പനമരം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രമേഷ് കുമാർ കെ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ജയിംസ് പദ്ധതി വിശദീകരണവും നടത്തി.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.