കേരള സ്കൂൾ ശാസ്ത്രോത്സവം
ഹൈസ്കൂൾ വിഭാഗം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി നിർമ്മല ഹൈസ്കൂൾ തരിയോട്.വിജയികളെ അഭിനന്ദിച്ചുകൊണ്ട് കാവുമന്ദം ടൗണിൽ ഘോഷയാത്ര നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ജോബി മാനുവൽ ,പിടിഎ പ്രസിഡണ്ട് റോബർട്ട് ടി ജെ, സ്റ്റാഫ് സെക്രട്ടറി ജയ പി മാത്യു ,അമ്പിളി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

നോര്ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില് പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന അദാലത്തില് 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില് വിവരശേഖരണം പൂര്ത്തിയാക്കി. സര്ക്കാര്