പനമരം: 2024 വുമൺസ് പ്രീമിയർ ലീഗ് മത്സരത്തിനായ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ വയനാടിന്റെ സ്വന്തം സജന സജീവനെ പനമരം കുട്ടി പോലീസ് ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ സുബൈർ KT ഉപഹാരം നൽകി . ചടങ്ങിൽ സജന കേഡറ്റുകളുമായി അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ രമേഷ് കുമാർ K, പ്രധാനധ്യാപിക ശ്രീമതി ഷീജ ജയിംസ്, പിടി എ വൈസ് പ്രസിഡണ്ട് ശ്രീ മെഹബൂബ് പി, നൗഫൽ KT, നവാസ് ടി, രേഖ കെ എന്നിവർ പങ്കെടുത്തു.

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍