പടിഞ്ഞാറത്തറ കൊറ്റിയോട്ടുകുന്ന് ഹെല്‍ത്ത് സെന്ററില്‍ അറ്റന്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. ഡിസംബര്‍ 27 ന് രാവിലെ 10.30 ന് കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്റര്‍വ്യു നടക്കും. കൊറ്റിയോട്ട്കുന്ന് കോളനിയില്‍ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, എന്നിവയുടെ അസ്സല്‍ പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 04936 205949.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







