കേരള സംസ്ഥാന പിന്നോക്ക വിഭാഗം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഓഫീസ് പിന്നോക്ക, മതന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി സ്വയംതൊഴില്‍വായ്പ, പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 3 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരും 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരും മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസമാക്കിയവരും ആയിരിക്കണം. ഫോണ്‍: 04935 293015, 293055

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







