കൽപ്പറ്റ: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനായ പ്രജീഷിൻറെ കുടുംബാംഗങ്ങ ളെ ഫോണിൽ വിളിച്ച് ആശ്വാസിപ്പിച്ച് രാഹുൽഗാന്ധി എം.പി. തിങ്കളാഴ്ച്‌ച വൈകിട്ടോടെയാണ് രാഹുൽഗാന്ധി പ്രജീഷിന്റെ സഹോദരൻ മജീഷിനെ ഫോണിൽ വിളിച്ച് ആശ്വാസിപ്പിച്ചത്. എല്ലാവിധ സഹായങ്ങളുമായി ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ രാഹുൽഗാന്ധി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു.

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍