കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ
ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി വിജോള്‍ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ.സജി കോട്ടയിൽ അധ്യക്ഷത വഹിച്ചു. രക്തദാന ജീവകാരുണ്യ പ്രവർത്തകൻ കെ.എം ഷിനോജിനെ ചടങ്ങിൽ ആദരിച്ചു. ദയ കെയർ ഹോമിന് വേണ്ടി സ്റ്റാഫംഗങ്ങൾ സമാഹരിച്ച തുക സീനിയർ അധ്യാപിക കാതറൈൻ സി തോമസ് കൈമാറി.ഹെഡ്മാസ്റ്റർ പിഎം ജോസ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് സിബി ആശാരിയോട്ട്, ജോർജ് വർഗീസ്, സ്കൂൾ ലീഡർ റെന ഖദീജ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജിഷിൻ എം ജെ നന്ദി പറഞ്ഞു. വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തുകയും നക്ഷത്രക്കൂടാരം ഒരുക്കുകയും, വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.