നീർവാരം: നീർവാരം കുറ്റിപ്പിലാവ് തലച്ചില്യൻ ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം ഡിസംബർ 28,29 തീയതികളിൽ നടക്കും. 28 ന് വൈകിട്ട് 7 മണിക്ക് കോടിയേറ്റ്, രാത്രി 8.30ന് അന്നദാനം,പ്രാദേശിക കലാപരി പാടികൾ, പ്രാധാന ദിനമായ ഡിസംബർ 29ന് രാവിലെ 5 മണിക്ക് അഷ്ട ദ്രവ്യ മഹാഗണപതിഹോമം, ഉച്ചക്ക് അന്നദാനം, വൈകിട്ട് 4 മണിക്ക് മു തുമലക്കോട്ട എഴുന്നെള്ളത്ത്, വൈകിട്ട് 7ന് വീരനടനം, ശിങ്കാരിമേളം, ചെണ്ടമേളം & ദേവനൃത്തത്തിൻ്റെയും അകമ്പടിയോടെ വർണാഭമായ താലപ്പൊലി എഴുന്നെള്ളത്ത്, വെള്ളാട്ട്, ദേവന്മാരുടെ തിറ, രാത്രി 10 മണി മുതൽ കൊച്ചിൻ കൈരളി കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കു ന്ന ഗാനമേള എന്നിവ നടക്കും. 30ന് രാവിലെ 8.30 ഓടെ ഉത്സവം സമാപിക്കും.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.